Breaking...

9/recent/ticker-posts

Header Ads Widget

ടോറസ് ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു



കുറുപ്പന്തറയില്‍ ടോറസ് ബൈക്കിലിടിച്ച്‌,   ബൈക്ക് യാത്രികന്‍ മരിച്ചു. കുറുപ്പന്തറ കൊല്ലമലയില്‍ ജെയിംസ് ജോസഫ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കറുപ്പന്തറ കല്ലറ റോഡില്‍ മണ്ണാറപ്പാറപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കില്‍ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങവേ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടോറസിനടിയില്‍ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ  ജയിംസിനെ ഉടന്‍തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗത തടസമുണ്ടായി.  അഗ്‌നിശമന സേനയെത്തി  ടോറസ് മാറ്റി,  റോഡില്‍ പരന്നൊഴുകിയ രക്തം കഴുകിനീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ടിപ്പര്‍ ലോറികളുടെ അമിതവേഗമാണ് അപകടത്തിന് കാരണമാകുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. 





Post a Comment

0 Comments