ഷാജി തേജസ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അവസ്ഥാന്തരങ്ങള്‍ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. തിരുവനന്തപുരം സിറ്റി ടിവി ചാനലിന്റെ 5 സിനിമാ അവാര്‍ഡുകള്‍ അവസ്ഥാന്തരങ്ങള്‍ക്ക് ലഭിച്ചു. ചിത്രത്തിന്റെ സംവിധാനവും ഗാനരചനയും എഡിറ്റിംഗും നിര്‍വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷാജി തേജസിന് ബഹുമുഖ പ്രതിഭാ പുരസ്‌കാരം ലഭിച്ചു. മികച്ച നടിയായി ബെറ്റ്‌സി ജോജിയും സംഗീത സംവിധായകനായി ഉന്‍മേഷ് പണ്ഡിതരും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജോസഫ് പോള്‍ കരസ്ഥമാക്കി.
0 Comments