പാചകവാതക വില വര്‍ധനയ്‌ക്കെതിരെ അമ്മഞ്ചേരിയില്‍ സിപിഐഎമ്മിന്റെ പ്രതിഷേധ സമരം. സിപിഐ(എം) അമ്മഞ്ചേരി, കന്നുകളം ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി കപ്പ പുഴുങ്ങിയാണ് പ്രതിഷേധ സമരം നടത്തിയത്. ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ മേഖല സെക്രട്ടറി മഞ്ജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി സനീഷ് അദ്ധ്യക്ഷനായിരുന്നു. പി.എന്‍ പുഷ്പന്‍, ലിസണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments