ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നിയന്ത്രണം വിട്ട പച്ചക്കറി ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത ശേഷം മതിലില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഏറ്റുമാനൂര്‍-കുറവിലങ്ങാട് റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചേ നാലരയോടെയായിരുന്നു അപകടം. മേട്ടുപാളയത്ത് നിന്നും, ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിലേയ്ക്ക് പച്ചക്കറികള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചു.തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസിന്റെ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഹൈവേ പൊലീസ് സംഘവും, ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
0 Comments