പേരൂരില്‍ കാറും പിക് അപ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡില്‍ പേരൂര്‍ കണ്ടന്‍ ചിറയില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൊലേറോ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ പേരൂര്‍ പള്ളിക്കുന്ന് ജോമി ഷാജിയാണ് മരണമടഞ്ഞത്. 32 വയസ്സായിരുന്നു.
ഇയാള്‍ കാറുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരുന്നതിനിടയില്‍ എതിര്‍ ദിശയില്‍ എത്തിയ പേരൂര്‍ സ്വദേശിയുടെ പിക്കപ്പ് വാനുമായാണ് കൂട്ടിയിടിച്ചത്. ബൊലേറൊ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ജോമിയെ പുറത്തെടുത്തത്.പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. വാനില്‍ കുടുങ്ങിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
0 Comments