നിയന്ത്രണം വിട്ട കാര്‍, നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. എം.സി റോഡില്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് സമീപം 3 മണിയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായത്. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments