Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ ശുചീകരണ യജ്ഞത്തിന് ഏറ്റുമാനൂര്‍ നഗരസഭയില്‍ തുടക്കമായി.



തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ യജ്ഞത്തിന് ഏറ്റുമാനൂര്‍ നഗരസഭയില്‍ തുടക്കമായി. മലിനീകരിക്കപ്പെട്ട നീരൊഴുക്കുകള്‍ കണ്ടെത്തി ശുചിത്വ അവസ്ഥ വിലയിരുത്തി ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ശുചിത്വം ഉറപ്പാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ശാസ്ത്രീയമായ ഖര-ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികളിലൂടെ ജനകീയാവബോധം സൃഷ്ടിച്ച് സമ്പൂര്‍ണ ശുചിത്വ പദവിയും, വാട്ടര്‍ പ്ലസ് പദവിയും നേടാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റുമാനൂര്‍ അഞ്ചുമണിക്കാറ്റിന് സമീപം നടന്ന ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാര്‍ വി.എസ് വിശ്വനാഥന്‍ അദ്ധ്യക്ഷനായിരുന്നു. നഗരസഭാംഗങ്ങളായ അജിതാ ഷാജി, എസ് ബീന, ഇ.എസ് ബിജു, പി.എസ് വിനോദ്, രശ്മി ശ്യാം, വിജി ചാവറ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ ബിനീഷ്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എ സിന്ധു വിവിധ നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments