വയല ഞരളപ്പുഴയില്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റെ അക്രമത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. വയല ചെറുതോട്ടയില്‍ ഗോപീഷ്, ഞരളപ്പുഴ പാറയ്ക്കല്‍ റെജിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് റെജിന്‍ കമ്പിവടിയും, കത്തിയുമായി ബഹളം വച്ച് റോഡിലൂടെ നടന്നത് ചോദ്യം ചെയ്ത ഗോപീഷുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും കുത്തേറ്റത്. വിജനമായ പ്രദേശങ്ങളും, പാറമടകളും ഏറെയുള്ള വയല മേഖലയില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ താവളമുറപ്പിക്കുന്നതായി ആക്ഷേപമുയരുന്നു. യുവാക്കളേയും, വിദ്യാര്‍ത്ഥികളേയും ലഹരിക്കടിമകളാക്കുകയാണ് മാഫിയ സംഘങ്ങളെന്നാണ് പരാതി ഉയരുന്നത്. ഇതു സംബന്ധിച്ച് പോലീസിലും, എക്‌സൈസിലും പരാതികള്‍ നല്‍കിയിട്ടും നടപടികളുണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുന്നു.
0 Comments