കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം 3 പേര്‍ക്ക് പരിക്കേറ്റു. എം.സി റോഡില്‍ കുറവിലങ്ങാട് പകലോമറ്റത്ത് മംഗലത്ത് പ്ലൈവുഡ് കമ്പനിയുടെ മുന്‍വശത്തായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച മൂന്നുമണിയോടെയായിരുന്നു അപകടം . അപകടത്തില്‍ ഓട്ടോ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഓട്ടോ കോട്ടയം ഭാഗത്തുനിന്ന് വന്ന കാറിലാണ് ഇടിച്ചു കയറിയത്. ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്. മംഗലത്ത് പ്ലൈവുഡ്‌സ് ഉടമയായ അഡ്വ ജോണ്‍സണും സ്റ്റാഫ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഓട്ടോ വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. ഓട്ടോ ഡ്രൈവറുടെ കാലിന് ഒടിവും നട്ടെല്ലിന് പരിക്കുമുണ്ട്. പരിക്കേറ്റ വരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്ത് എത്തി നടപടിസ്വീകരിച്ചു.
0 Comments