പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇടമറ്റം രത്‌നപ്പന്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ സ്മൃതി സദസ്സിന്റെ ഉദ്ഘാടനം ചാക്കോ സി പൊരിയത്ത് നിര്‍വ്വഹിച്ചു. രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ രാജു ഡി കൃഷ്ണപുരം, രാജേന്ദ്രന്‍, റ്റി.എന്‍ രാഘവന്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, പി.എസ് മധുസൂദനന്‍, രവി പാലാ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധിയനും, പ്രഭാഷകനും, എഴുത്തുകാരനുമായിരുന്ന ഇടമറ്റം രത്‌നപ്പന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രഭാഷകര്‍ അനുസ്മരിച്ചു.
0 Comments