പിറയാര്‍ കൊമ്പനാംകുന്ന് കൊട്ടാരം ദേവീ ക്ഷേത്രത്തില്‍ ശ്രീ ഭദ്രകാളിയുടേയും, ഉപദേവതമാരുടേയും പ്രതിഷ്ഠാ കര്‍മം നടന്നു. രാവിലെ 8.30നും 10.25നും മദ്ധ്യേയുള്ള മിഥുനം രാശി ശുഭമുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി അനൂപ് നമ്പൂതിരി സഹകാര്‍മികനായിരുന്നു. പരികലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം എന്നിവയും നടന്നു. ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞം ബുധനാഴ്ച സമാപിച്ചതിനുശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചത്.
0 Comments