കുറുമാപ്പുറം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷം നടന്നു. ആഘോഷങ്ങളോട് അനുബന്ധിച്ച് മെയ് 7ന് ആരംഭിച്ച ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച സമാപിച്ചു. നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗണപതി ഹോമം, നാരായണീയ പാരായണം, പൂമൂടല്‍, ദീപാരാധന തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യയും നടന്നു.
0 Comments