കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി ചര്‍ച്ച് പാരീഷ് ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. ലയണ്‍സ് ക്ലബ്ബ് ഓഫ് മാഞ്ഞൂര്‍ കര്‍ഷക ദള ഫെഡറേഷന്‍, മാതൃവേദി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് നിര്‍മലാ ജിമ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റവ ഡോ ജോസഫ് കടുപ്പില്‍ അദ്ധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സിബി മാത്യു പ്ലാത്തോട്ടം, ജോമി മാത്യു, വികാരി ഫാദര്‍ തോമസ് ബ്രാഹ്‌മണവേലില്‍, പഞ്ചായത്തംഗം ജോമി ബെന്നി, റോസ്മി റെജി, ജിതിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ ജോസഫ് ഫ്രാന്‍സിസ് ജോസഫ് കല്ലുകളം നേത്ര സംരക്ഷണ ക്ലാസ്സ് നയിച്ചു.
0 Comments