Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പാലാ പോലീസ് പിടികൂടി



ജാമ്യത്തില്‍ ഇറങ്ങി ബൈക്ക് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പാലാ പോലീസ് പിടികൂടി. വെള്ളാപ്പാട് ചെമ്പകത്തില്‍ ബില്‍ഡിങ്ങിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നുമാണ്  താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്ക് മോഷണം പോയത്. വെള്ളിയേപ്പള്ളി പുതുശ്ശേരി വീട്ടില്‍  ദിലീപ് (37) ആണ് പിടിയിലായത്. പാലാ എസ്.എച്ച്.ഒ  തോംസണ്‍ കെ.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്.  രഞ്ജിത്ത് നല്‍കിയ പരാതിയെതുടര്‍ന്ന് പോലീസ് ശക്തമായ വാഹന പരിശോധന നടത്തി. ടൗണ്‍ ബിവറേജ് പരിസരത്ത് വച്ച് മോഷണ വാഹനവുമായി ദിലീപ് പിടിയിലായി. പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. മറ്റൊരു മോഷണക്കേസ്സില്‍ റിമാന്‍ഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിക്ക് പാലാ സ്റ്റേഷനില്‍ കൂടാതെ കാഞ്ഞിരപ്പള്ളിയിലും മോഷണ കേസ്സ് നിലവില്‍ ഉണ്ട്. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എം.ഡി. എ., എസ്.ഐ ബിജു കെ.തോമസ്, എസ്.സി.പി.ഒ  ഹരികുമാര്‍, സി.പി.ഒ  രഞ്ജിത്, ജോഷി മാത്യു എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments