നിരവധി കേസുകളില്‍ പ്രതിയായ പോത്ത് വിന്‍സന്റ് എന്ന് വിളിക്കുന്ന തോമസ് വര്‍ഗീസിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. അടിപിടി, വധശ്രമം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് 64-കാരനായ കുറവിലങ്ങാട് സ്വദേശി തോമസ്. പാലാ എ.എസ്.പി നിധിന്‍രാജിന്റെ നിര്‍ദേശാനുസരണം എസ്.എച്ച്.ഒ കെ.പി ടോംസന്റെ നേതൃത്വത്തില്‍ പിറവം പാമ്പാക്കുടയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒ രഞ്ജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാമപുരം സ്വദേശിയായ യുവാവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിലും കുറവിലങ്ങാട് പോലീസിനെ അക്രമിച്ച കേസിലും പ്രതിയാണ് തോമസ് വര്‍ഗീസ്.
0 Comments