Breaking...

9/recent/ticker-posts

Header Ads Widget

റോഡുകളുടെ വശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം



പ്രധാന റോഡുകളുടെ വശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യമുയരുന്നു. കുറിച്ചിത്താനം പൂവത്തുങ്കല്‍ റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. റോഡ് പുറമ്പോക്കില്‍ നാളുകളായി ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുര്‍ന്നാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. പഞ്ചായത്തംഗം എം.എന്‍ സന്തോഷ് കുമാര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജോസ് കുറുമുട്ടം, രമേഷ് ആനാച്ചില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അനില്‍ പൂവത്തുങ്കല്‍, ജോസ് മുടിയില്‍, പീറ്റര്‍ കാരയ്ക്കത്തൊട്ടിയില്‍, മധുസൂദനന്‍ നായര്‍, വാവച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments