Breaking...

9/recent/ticker-posts

Header Ads Widget

സൈനികമിത്രം ചികിത്സാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.



കര-നാവിക-വ്യോമ സേനാംഗങ്ങള്‍ക്കും, വിമുക്ത ഭടന്മാര്‍ക്കും, ആശ്രിതര്‍ക്കുമായി നടപ്പാക്കുന്ന സൈനികമിത്രം ചികിത്സാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അയര്‍ക്കുന്നത്ത് നടന്നു. കൊറ്റത്തില്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊറ്റത്തില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ എം.ഡി ഡോ. ജോജി ടി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഡോ. ബിനു സി. നായര്‍ പുളിക്കല്‍ പദ്ധതി അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ്  വി. റ്റി. ചാക്കോ, എക്‌സ് സര്‍വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ്  വി. കെ. മത്തായി, ഗ്രാമപഞ്ചായത്ത് അംഗം  ജെയിന്‍ വര്‍ഗീസ് എക്‌സ് സര്‍വീസ് ലീഗ് കൊട്ടാരക്കര മേഖലാ പ്രസിഡന്റ്  രാജേന്ദ്രന്‍, ഡോ. കിരണ്‍ ബാബു ചെമ്പന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments