ആനിക്കാട് കാഞ്ഞിരമറ്റം ശ്രീ സത്യനാഥ ധന്വന്തരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും, സര്‍പ്പ പുനപ്രതിഷ്ഠയും നടന്നു. തന്ത്രി കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു. പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം എന്നിവയും നടന്നു. വ്യാഴാഴ്ച വൈകിട്ട് നടന്ന ഔഷധ താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. തെക്കുംതല ദേവീ ക്ഷേത്രത്തില്‍ നിന്നുമാണ് ഔഷധ സസ്യങ്ങളും, പുഷ്പങ്ങളുമടങ്ങിയ താലങ്ങളുമായി ഔഷധ താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ നാഗരാജാവിന്റെയും, നാഗയക്ഷിയുടേയും പുനപ്രതിഷ്ഠാ ചടങ്ങുകളും നടന്നു. ഭരതര്‍ മഹാജനസഭയുടെ ഉടമസ്ഥതയിലുള്ള സത്യനാഥ ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് വി.എം വിജയന്‍, ദേവസ്വം സെക്രട്ടറി പി.കെ ശശി, ജനറല്‍ സെക്രട്ടറി വി.കെ മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments