Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കില്‍ നിന്നും തെറിച്ചു വീണ ബൈക്ക് യാത്രികന് സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റു



നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചു വീണ ബൈക്ക് യാത്രികന് എതിര്‍ദിശയില്‍ നിന്നെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കോതനല്ലൂര്‍ കളത്തൂര്‍പടിയിലാണ് രാവിലെ 11 മണിയോടെ അപകടമുണ്ടായത്. പരിക്കേറ്റ കാണക്കാരി സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികന്‍ ചാറ്റല്‍ മഴയില്‍ റോഡിലെ വെള്ളവരയില്‍ തെന്നി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.




Post a Comment

0 Comments