Breaking...

9/recent/ticker-posts

Header Ads Widget

തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ കൊടിമര പ്രതിഷ്ഠ ചടങ്ങുകള്‍ ജൂലൈ ഒമ്പതിന് നടക്കും



കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ കൊടിമര പ്രതിഷ്ഠ ചടങ്ങുകള്‍ ജൂലൈ ഒമ്പതിന് നടക്കും. ജൂലൈ 9ന് രാവിലെ 10 നും 11 നും മധ്യേ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. രണ്ടു കോടിയിലധികം രൂപ ചെലവില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ്  കൊടിമര പ്രതിഷ്ഠ നടത്തുന്നത്. ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊണ്ടാണ് കൊടിമരത്തിനായുള്ള സ്വര്‍ണ്ണ പറകള്‍ നിര്‍മിക്കുന്നത്.  ചെന്നൈയില്‍ നിര്‍മിക്കുന്ന സ്വര്‍ണ്ണം പൂശിയ പറകള്‍ വ്യാഴാഴ്ച  ക്ഷേത്രത്തില്‍ എത്തിക്കും. പ്രതിഷ്ഠ ചടങ്ങിനുശേഷം നടക്കുന്ന സമര്‍പ്പണ സമ്മേളനം  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.  കൊടിമര പ്രതിഷ്ഠയ്ക്ക് ശേഷം പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവും നടക്കും. കടുത്തുരുത്തി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ സാംബജി, പി ടി വേണു തുടങ്ങിയവര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments