Breaking...

9/recent/ticker-posts

Header Ads Widget

തട്ടുകടയിലെ മലിനജലം വീട്ടുപരിസരത്തേയ്ക്ക് ഒഴുക്കുന്നതായി പരാതി



പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ തട്ടുകടയിലെ മാലിന്യം വീട്ടുപരിസരത്തേയ്ക്ക് ഒഴുക്കുന്നതായി പരാതി. തോണിക്കുഴിപ്പറമ്പില്‍ സോണിയയുടെ വീടിന് പിന്നിലേയ്ക്കാണ് മലിനജലം ഒലിച്ചിറങ്ങുന്നത്. ഇതോടെ വീടിന് പിന്നിലെ ചെറിയ ജലസ്രോതസും മലിനമായി. ആരോഗ്യവകുപ്പിലും നഗരസഭയിലും മനുഷ്യാവകാശ കമ്മീഷനിലും അടക്കം പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോണിയ പറഞ്ഞു.  അതിനിടെ വിഷയം യുഡിഎഫ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. ഉച്ചയ്ക്ക് സ്ഥലം സന്ദര്‍ശിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി പറഞ്ഞു.




Post a Comment

0 Comments