സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച പര്യടനം നടത്തി.ആഗസ്റ്റ് അഞ്ചുമുതൽ എട്ടുവരെ തീയതികളിൽ ഏറ്റുമാനൂരിൽ വിവിധ പരിപാടികളോടെ നടക്കും. ജില്ലാ സമ്മേളനത്തിനന്റെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ചുകൊണ്ട് ഇന്ന് രാവിലെ ചീപ്പുങ്കൽ നിന്നും തുടക്കം കുറിച്ച വിളംബര ജാഥയുടെ സമാപന സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനംചെയ്തു. സിപിഐ നേതാക്കളായ വി.ബി. ബിനു, ബിനു ബോസ്, പ്രശാന്ത് രാജൻ, ഗോപിനാഥൻ, കെ. വി പുരുഷൻ, മിനി മനോജ്,ഷെർലി പ്രസാദ്, അബ്ദുൽകരീം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനത്തിന് വീണ്ടും ഏറ്റുമാനൂർ വേദിയാകുന്നത് 50 വർഷത്തിനു ശേഷമാണ്.
0 Comments