പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പാലാ എ എസ് പി നിധിന്‍രാജ് പി. ഐ പി എസ് പറഞ്ഞു. മറ്റു സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്നും കൂടുതല്‍ ആളുകള്‍ രക്തദാന രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി എ എസ് പിയായി സ്ഥലം മാറിപ്പോകുന്ന നിധിന്‍രാജ് പി. ഐ പി എസിന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്രെഫ.സുനില്‍ തോമസ്, സജി വട്ടക്കാനാല്‍, ഷാജി തകടിയേല്‍, രാജേഷ് കുര്യനാട്, ജോമി സന്ധ്യാ, പ്രിന്‍സ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
0 Comments