ഏറ്റുമാനൂര്‍ ഗവ. ഐടിഐയിലെ റെഡ് റിബണ്‍ ക്ലബ്ബും ട്രെയിനീസ് കൗണ്‍സിലും ചേര്‍ന്ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഐടിഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ Dr. ചിത്രാ ജയിംസ് രക്തദാന സന്ദേശം നല്‍കി. R R C പ്രോഗ്രാം ഓഫീസര്‍ C.N. ബാലകൃഷ്ണപിള്ള , സീനിയര്‍ സൂപ്രണ്ട് E K ഹാഷിം ,സ്റ്റാഫ് സെക്രട്ടറി V M ശ്രീകുമാര്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ വിഷ്ണു ടി വടാത്ത് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
0 Comments