![]() |
ആദ്യാക്ഷരം എഴുതിച്ച നിരവധി അദ്ധ്യാപകര്‍ക്കും നിലത്തെഴുത്ത് ആശാന്‍മാര്‍ക്കും പാദപൂജ ചെയ്തുകൊണ്ട് ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരുപൗര്‍ണമി ആഘോഷം നടന്നു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി K N സജികുമാര്‍ ഗുരുപൂര്‍ണിമാ സന്ദേശം നല്‍കി. അംബികാ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.എന്‍.കെ മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി എസ് പ്രതീഷ്, അഡ്മിനിസ്‌ട്രേറ്റര്‍ ബിജു കൊല്ലപ്പള്ളി, ബിജി കെ.എസ്, അമൃതാ അനില്‍, കൃഷ്ണജാ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments