ബഫര്‍ സോണ്‍ വേണമെന്നുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കര്‍ഷക പ്രതിരോധ മാര്‍ച്ചും പൊതുയോഗവും ശനിയാഴ്ച എരുമേലിയില്‍ നടക്കും. ആയിരക്കണക്കിന് കര്‍ഷകരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കേരള ഇന്‍ഡിപെന്ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ ബഫര്‍ സോണ്‍ പ്രായോഗികമല്ലെന്നും നേതാക്കള്‍ പറഞ്ഞു.


.jpg)


0 Comments