Breaking...

9/recent/ticker-posts

Header Ads Widget

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 9 മുതല്‍ 15 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 9ന് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും. 75 ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന ഫ്രീഡം 75 മെഗാ പെയിന്റിംഗിന്റെ ഉദ്ഘാടനം ജസ്റ്റീസ് കെ.റ്റി തോമസ് നിര്‍വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തിഗാനമല്‍സരം, സാഹിത്യ സെമിനാര്‍, ദേശീയോദ്ഗ്രഥന ചലച്ചിത്രമേള, വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കുള്ള സ്മരണാജ്ഞലി തുടങ്ങിയ ചടങ്ങുകളും നടക്കും. ഓഗസ്റ്റ് 15ന് ദേശീയോദ്ഗ്രഥന റാലിയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എമില്‍ പുള്ളിക്കാട്ടില്‍, തേക്കിന്‍കാട് ജോസഫ്, ഡോ പോള്‍ മണലില്‍, മാത്യൂ ഓരത്തേല്‍, സക്കറിയ കുര്യന്‍, ജേക്കബ് പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments