ജില്ലാ കലക്റ്ററുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് സന്ദേശം. കലക്റ്റര്‍ ഡോ. പി.കെ ജയശ്രീയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സന്ദേശം അയയ്ക്കുന്ന നമ്പര്‍ രോഹന്‍ കുമാര്‍, ഡല്‍ഹി, എന്നാണ് മേല്‍വിലാസം കാണിക്കുന്നത്. വാട്‌സ്ആപ്പ് വഴി ആദ്യം കുശലാന്വേഷണം, പിന്നെ ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറുകയാണ് പതിവ്. അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില് നിന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു.


.jpg)


0 Comments