ആറന്‍മുള സത്യവ്രതന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് പ്രശസ്ത നോവലിസ്റ്റും, അദ്ധ്യാപകനുമായ ജോര്‍ജ്ജ് പുളിങ്കാടനെ തെരഞ്ഞെടുത്തു. ആറന്‍മുള സത്യവ്രതന്‍ സ്മാരക ട്രസ്റ്റിന്റേയും, ഏറ്റുമാനൂര്‍ തപസ്യ കലാ സാഹിത്യവേദിയുടേയും ആഭിമുഖ്യത്തിലാണ് അവാര്‍ഡ്് നല്‍കുന്നത്. 20001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 24 ഞായറാഴ്ച ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ ചേരുന്ന യോഗത്തില്‍ തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി.ജി ഹരിദാസ് അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും.





0 Comments