കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ വായന മാസാചരണത്തിന്റെ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജോസ് രാഗാദ്രി ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാ. ജോബിഷ് തടത്തില്‍ അധ്യക്ഷനായിരുന്നു. അമ്മമാര്‍ക്ക് വായിക്കുവാന്‍ കുട്ടികള്‍ നിര്‍മ്മിച്ച 'അമ്മ വായന' പതിപ്പുകളുടെ പ്രകാശനവും നടന്നു. പദനിര്‍മ്മാണം, കവിത രചന, ക്വിസ്, പുസ്തക പ്രദര്‍ശനം, സാഹിത്യപ്രസ്ഥാന പരിചയം തുടങ്ങിയ പരിപാടികളാണ് വായനാ മാസാചരണത്തോടനുബന്ധിച്ച് നടന്നത്. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ റെജി തോമസ്, അധ്യാപകരായ ഷിന്‍സി മാത്യു, ഷൈബി അലക്‌സ്, സാലി സ്റ്റീഫന്‍, ഫില്‍മോന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments