കാണക്കാരി ആശുപത്രിപ്പടി ആനമല റോഡിലെ കലുങ്ക് തകര്‍ന്നു. അതിരമ്പുഴ കാണക്കാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കലുങ്കിന്റെ സ്ലാബും കല്‌ക്കെട്ടും ഇളകിയ നിലയിലാണ്. അപകടാവസ്ഥയിലായ കലുങ്ക് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുക യാണ്. നിരവധി തവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലന്നാണ് ആക്ഷേപം . റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഭാരവാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് അപകടഭീഷണി വര്‍ധിപ്പിക്കുകയാണ്.
0 Comments