Breaking...

9/recent/ticker-posts

Header Ads Widget

അനധികൃത പാറഖനനം - പൊലീസ് കേസെടുത്തു.



അകലക്കുന്നം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കൊഴുവനാല്‍ ചൂരക്കുന്ന് പ്രദേശത്ത് അനധികൃതമായി പാറഖനനം.  ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്  കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഖനന ഉപകരണങ്ങളും, ഇതിനുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.  നാലു വാഹനവും പാറപൊട്ടിക്കുന്നതിനുള്ള ഉപകരണവുമാണ് പിടിച്ചെടുത്തത്. പാറമട ഉടമയ്‌ക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു.




Post a Comment

0 Comments