ഹേമാ നീലമന രചിച്ച മ്യൂറല്‍ പെയിന്റിംഗുകളുടെ പ്രദര്‍ശനം കുറിച്ചിത്താനം പിഎസ്പിഎം ലൈബ്രറിയില്‍ നടന്നു. കുറിച്ചിത്താനം എസ്‌കെവി എച്ച്എസ്എസും പിഎസ്പിഎം ലൈബ്രറിയും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഹേമവര്‍ണം ചുവര്‍ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി.ഡി കേശവന്‍ നമ്പൂതിരി പഴയിടം നിര്‍വഹിച്ചു. എസ്‌കെവി എച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ കെഎന്‍ സിന്ധു, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ്, ശ്രീജിത്ത്, റാണി, അനൂപ് മാടമ്പ്, അനിയന്‍ തലയാറ്റുംപിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രകാരിയായ ഹേമ നീലമന, മ്യൂറല്‍ പെയിന്റിംഗുകളെ കുറിച്ച് വിശദീകരിച്ചു.
0 Comments