ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനില്‍ കഴിഞ്ഞ വര്‍ഷത്തെ നേഴ്‌സിംഗ് പ്രവേശനത്തില്‍ മെറിറ്റും, സംവരണവും അട്ടിമറിച്ചതായി പരാതി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സിപാസിന്റെ കീഴിലുള്ള സെന്ററില്‍ 16 സീറ്റുകളിലെ പ്രവേശനത്തെക്കുറിച്ചാണ് പരാതികള്‍ ഉയര്‍ന്നത്. വെട്ടിക്കുറച്ച 16 സീറ്റുകള്‍ പുനസ്ഥാപിച്ച വിവരം രഹസ്യമാക്കിവച്ച് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് പ്രവേശനം നല്‍കിയതായാണ് പരാതി. സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളാവശ്യപ്പെട്ട് കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ സിപാസ് ഓഫിസീലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് പയസ് അദ്ധ്യക്ഷനായിരുന്നു. അഗസ്റ്റ്യന്‍ ജോസഫ്, കെ.ജെ സെബാസ്റ്റ്യന്‍, അരുണ്‍ ഫിലിപ്പ്, ജെയിംസ് തോമസ്, അരുണ്‍ കൊച്ചുതറപ്പില്‍, അഡ്വ ബോണി മാടപ്പള്ളി, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments