കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് നിരോധന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സമിതി ഏരിയ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ക്യാമ്പ് സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് ടി. ജെ.മാത്യു തെങ്ങുംപ്ലാക്കല്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ എം കെ സുഗതന്‍, ജോജി ജോസഫ് എന്‍. ആര്‍ സുരേഷ് കുറുപ്പ്, എം വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലീ. പി.ജോണ്‍ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് വിശദീകരിച്ചു.
0 Comments