Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ അഗസ്തീനോസ് കോളേജില്‍ നിയമ ബോധന സെമിനാര്‍



ലോക സാമൂഹ്യ നീതി ദിനാചരണത്തിന്റെ ഭാഗമായി രാമപുരം മാര്‍ അഗസ്തീനോസ് കോളേജില്‍ നിയമ ബോധന സെമിനാര്‍ സംഘടിപ്പിച്ചു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും രാമപുരം മാര്‍ അഗസ്തീനോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  കോളേജ് ഹാളില്‍ നടന്ന സെമിനാറില്‍ മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പാനല്‍ ലോയര്‍ അഡ്വ. തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധന ക്ലാസ്സ് നയിച്ചു. നിയമത്തെ അറിയുന്നവരും നിയമത്തെ അനുസരിക്കുന്നവരുമായിരിക്കണം വളര്‍ന്നു വരുന്ന കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോയി ജേക്കബ്ബ് അദ്ധ്യക്ഷനായിരുന്നു. സോഷ്യല്‍ വര്‍ക്ക് വിഭാഗം ഹെഡ് സിജു തോമസ്, ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പാരാ ലീഗല്‍ വോളന്റിയര്‍ എം ആര്‍ രാജു, മരിയ രാജേഷ്, ഹരികൃഷ്ണന്‍ വി ജെ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments