Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു



സ്‌കൂട്ടറില്‍ പാല്‍വിതരണത്തിന് പോയ യുവതിയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. പേരൂര്‍ പാറക്കടവ് റോഡില്‍ പൂത്തൂര്‍ ഭാഗത്ത് വച്ചാണ് ലിയ എന്ന യുവതിയ്ക്ക് കടിയേറ്റത്. സ്‌കൂട്ടറില്‍ കൊണ്ടുപോയ 50 ലിറ്ററോളം പാലും നഷ്ടമായി. പ്രദേശത്ത് തെരുവുനായ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെംബര്‍ അനുശ്രീ മുരളിയും പ്രദേശവാസികളും ആവശ്യപ്പെട്ടു. യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments