കുറിച്ചി ആതുരാശ്രമം മഠാധിപതിയും ഹോമിയോ കോളേജ് സ്ഥാപകനുമായിരുന്ന സ്വാമി ആതുരദാസിന്റെ 11-ാമത് സമാധി ദിനാചരണവും 109-ാം ജയന്തി മഹോല്‍സവും ജൂലൈ 13-14 തീയതികളില്‍ നടക്കും. കുറിച്ചി ആതുരാശ്രമത്തില്‍ ജൂലൈ 14ന് നടക്കുന്ന ജയന്തി സമ്മേളനം ഗവ ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. ആതുര സേവാസംഘം പ്രസിഡന്റ് പി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരിക്കും. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി കൈവല്യാനന്ദ സരസ്വതി , ഫാ ദീപു ഫിലിപ് എന്നിവര്‍ സംസാരിക്കും. അഡ്വ ബി രാധാകൃഷ്ണമേനോന്‍, ഡോ കെആര്‍ ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ആതുരാശ്രമം സെക്രട്ടറി ഡോ ഇ.കെ വിജയകുമാര്‍, ഡോ ടിഎന്‍ പരമേശ്വരക്കുറുപ്പ്, അഡ്വ ശശികുമാര്‍, പിആര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments