Breaking...

9/recent/ticker-posts

Header Ads Widget

ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം



പാലായില്‍ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിന് സമീപം രാവിലെ പത്തരയോടെയായിരുന്നു അപകടം.  ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. പിന്‍സിറ്റില്‍ ഇരുന്ന് യാത്ര ചെയ്ത ജോയല്‍ തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണ ജോയലിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഭരണങ്ങാനത്ത് അസീസി ഇന്‍സ്റ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിനായാണ് ജോയല്‍ പാലായിലെത്തിയത്.




Post a Comment

0 Comments