Breaking...

9/recent/ticker-posts

Header Ads Widget

നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി.



നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരേയാണ് നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. ആദിപരാശക്തിയെ ദുര്‍ഗയായും, ലക്ഷ്മിയായും, സരസ്വതിയായും ആരാധിച്ചുകൊണ്ടാണ് 9 ദിനങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടക്കുന്നത്. ഒക്ടോബര്‍ 2ന് പൂജവയ്പ്പും, ഒക്ടോബര്‍ 5ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും, വിദ്യാരംഭവും നടക്കും. ദക്ഷിണമൂകാംബി, പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 8 മുതല്‍ കലോപാസന ആരംഭിക്കും. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് ദേശീയ സംഗീത നൃത്തോത്സവം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പാലാ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം വൈകിട്ട് 6ന് മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.





Post a Comment

0 Comments