Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കൊച്ചു ത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം നടന്നു



അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ കൊച്ചു ത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം നടന്നു. ഒക്ടോബര്‍ 21 ന് കൊടിയേറി ആരംഭിച്ച തിരുനാളിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാദര്‍ ഇമ്മാനുവല്‍ ചെമ്പാറയില്‍ മുഖ്യ കാര്‍മ്മിത്വം വഹിച്ചു. ജപമാല, ദിവ്യകാരുണ്യ പ്രദര്‍ശനം തുടങ്ങിയവയും നടന്നു. തിരുനാളാഘോഷങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാദര്‍ സില്‍വസ്റ്റര്‍ മാധവശ്ശേരി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ ചേരിലൂഴത്തില്‍,  സെകട്ടറി സജി കവലച്ചാലില്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.






Post a Comment

0 Comments