Breaking...

9/recent/ticker-posts

Header Ads Widget

ലോക കാഴ്ച ദിനവും, സ്‌പോര്‍ട്‌സ് ദിനവും ആഘോഷിച്ചു



അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസപിറ്റല്‍ തെള്ളകവും, സെന്റ്. ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും,  എന്‍.എസ്.എസ്  കുര്യനാട് യൂണിറ്റും സംയുക്തമായി  ലോക കാഴ്ച ദിനവും, സ്‌പോര്‍ട്‌സ് ദിനവും ആഘോഷിച്ചു. നേത്ര സംബന്ധമായ  രോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും,  സൗജന്യ പരിശോധനയുo നടത്തി.സ്‌കൂള്‍ മാനേജര്‍ റവറന്റ് ഫാദര്‍ ടോം മാത്തശ്ശേരിയില്‍ യോഗം ഉദ്ഘാടനം ചെയ്തു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജു  പാളിത്തോട്ടം അധ്യക്ഷനായിരുന്നു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആശ വി ജോണ്‍ , മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പര്‍ സാബു അഗസ്റ്റിന്‍, PTA പ്രസിഡന്റ് സണ്ണി ജോണ്‍, Dr. അഭിജയ് തുടങ്ങിയവര്‍ സംസാരിച്ചു.  ഹോസ്പിറ്റല്‍ PRO റോബിസണ്‍, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഷാജി കുര്യാക്കോസ് , ഫാ. അനീഷ് സിറിയക് ഒലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികളുടെ സ്പോര്‍ട്‌സ് റാലിയും നടന്നു




Post a Comment

0 Comments