കേരളാ കോണ്‍ഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ റെയില്‍ സമരസമിതിക്കാര്‍ക്ക് എതിരേ അന്യായമായെടുത്ത കേസുകള്‍ പിന്‍വലിക്കുക, സര്‍വ്വേ തുടരുവാനുള്ള തീരുമാനം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, അഴിമതി അവസാനിപ്പിക്കുക, തെരുവ് നായശല്യം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എസ് ജെയിംസ് ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ജയിംസ് പതിയില്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി നേതാക്കളായ കെ പി ജോസഫ്, അഡ്വ.കെ.എം ജോര്‍ജ്ജ്, അനിതാ സണ്ണി, പ്രമോദ് കടന്തേരി, കൊച്ചുമോന്‍ പറങ്ങോട്, ആര്‍ അശോക്, ബി.എ ഷാനവാസ്, ജോ മാത്യു, പീറ്റര്‍ കളമ്പുകാട്ട്, ബിജു താനത്ത്, റോയി മൂലേക്കരി, ജയിംസ് കാലാ വടക്കന്‍, ജോര്‍ജ്ജ്കുട്ടി വി.എസ്, അഡ്വ.അനൂപ് കങ്ങഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments