Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.



ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന്, ബൈക്ക് യാത്രികനും സുഹൃത്തുക്കളും ചേര്‍ന്ന് ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം, ഓട്ടോറിക്ഷ തല്ലി തകര്‍ത്തു. പുതുപ്പള്ളി  ഇഞ്ചക്കാട്ട് കുന്നേല്‍  കാലേബ് എസ് (23) രണ്ടാം പ്രതി പ്രണിത്,   മാങ്ങാനം കുറ്റിക്കാട്ട് കാര്‍ത്തിക് എം. (24) മാങ്ങാനം അഞ്ചേരിയില്‍ ബെച്ചു മോന്‍സി ( 24)  കറുകച്ചാല്‍  തച്ചന്‍കുളം രാഹുല്‍ മോന്‍  (24) എന്നിവരാണ് പിടിയിലായത്. 

ജൂണ്‍ 12 ന്  വൈകിട്ട് 6.45 മണിയോടെ കളമ്പുകാട് - ജനത റോഡിലൂടെ രണ്ടാം പ്രതി പ്രണിത് ഉദാസീനമായി  ഓടിച്ചു കൊണ്ടുവന്ന ബൈക്ക് മാങ്ങാനം സ്വദേശി മണികണ്ഠന്‍ എന്നയാളുടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പ്രണിത്തിനും സുഹൃത്തിനും പരിക്കുപറ്റിയിരുന്നു. പിന്നാലെ ബൈക്കില്‍ വന്ന സുഹൃത്തുക്കള്‍ പ്രണിത് പറഞ്ഞത് അനുസരിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിക്കുകയും കരിങ്കലിന് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ഓടയില്‍ തള്ളി ഇടുകയും ചെയ്തു. നാലു പ്രതികളും ചേര്‍ന്ന് ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു.  ഈ സംഭവത്തില്‍  കോട്ടയം ഈസ്റ്റ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments