Breaking...

9/recent/ticker-posts

Header Ads Widget

' ലഹരിക്കെതിരെ പഞ്ച്' എന്ന പേരില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു.



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്  സ്‌കൂളിന്റെയും, എസ്.പി.സിയുടെയും നേതൃത്വത്തില്‍ ' ലഹരിക്കെതിരെ പഞ്ച്' എന്ന പേരില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ പഞ്ച് ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് അധ്യക്ഷനായിരുന്നു.ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കടുത്തുരുത്തി പ്രിന്‍സിപ്പല്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയിലെ പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഹരി വിരുദ്ധ മനുഷ്യചങ്ങല കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജിന്‍സി എലിസബത്ത് നിര്‍വഹിച്ചു. കടുത്തുരുത്തി എക്‌സൈസ് വിമുക്തി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍  അനില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ്  ജിജിമോള്‍ എബ്രഹാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപിക നിമിഷ മുരളി ലഹരി വിരുദ്ധ ഗാനം ആലപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സീമാ സൈമണ്‍, പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരി, സ്റ്റാഫ് സെക്രട്ടറി ബിജു സി.ജെ, എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്‌കൂള്‍ അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ത്ഥി  പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





Post a Comment

0 Comments