Breaking...

9/recent/ticker-posts

Header Ads Widget

കേരരക്ഷാ വാരാചരണം സമാപിച്ചു



കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരരക്ഷാ വാരാചരണം സമാപിച്ചു. സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതി കാലയളവില്‍ 68 പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച കൃഷി ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും എംഎല്‍എ പറഞ്ഞു. കുറവലങ്ങാട്  കൃഷിഭവനില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷയായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റീന ജോണ്‍, എ ഡി എ സ്‌നേഹലത  എന്നിവര്‍ പദ്ധതി വിശദീകരണവും കര്‍ഷകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. ചടങ്ങില്‍ മാതൃക  കര്‍ഷകനായ പി.ജെ. ജോസഫ് പൂക്കോട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.സി. കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, സിന്‍സി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യ സജികുമാര്‍ എം. എന്‍. രമേശന്‍, കെ സി സജീവ്, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപ്, കൃഷി ഓഫീസര്‍ പാര്‍വ്വതി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് തുടങ്ങിയവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. കേര രക്ഷാ വാരാചരണത്തോട് അനുബന്ധിച്ച് കര്‍ഷകരുടെ വിവിധ മല്‍സരങ്ങളും വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.




Post a Comment

0 Comments