കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 14 -ാമത് എലിസബത്ത് അഗസ്റ്റിന്‍ പി മെമ്മോറിയല്‍ ഇന്റര്‍ വി.എച്ച്.എസ്.ഇ ക്വിസ് പ്രോഗ്രാം നടന്നു. ജൈത്രം - 2022 പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പ്രോഗ്രാം നടന്നത്. യോഗം മുന്‍ മാനേജര്‍ എന്‍ രാമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരി എലിസബത്ത് അഗസ്റ്റിന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ് ഗിരീശന്‍ നായര്‍, വി.കെ വിശ്വനാഥന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി ദീപ പി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് റാണി ജോസഫ്, കോര്‍ഡിനേറ്റര്‍ ബീന ഒ.പി എന്നിവര്‍ പ്രസംഗിച്ചു. സൈമണ്‍ കുര്യാക്കോസ് ക്വിസ് പ്രോഗ്രാം നയിച്ചു. ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് പെരുവ എലിസബത്ത് അഗസ്റ്റിന്‍ പി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പാലാ രണ്ടാം സ്ഥാനവും, വന്ദേമാതരം വി.എച്ച്.എസ്.എസ് വെളിയന്നൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
0 Comments