Breaking...

9/recent/ticker-posts

Header Ads Widget

മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും , മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് എസ്എംവൈഎം യൂണിറ്റും സംയുക്തമായി മെഗാ  നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.യൂത്ത്  എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി നേത്ര ചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ  ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് പാസ്റ്ററല്‍ അസിസ്റ്റന്റ്  ഫാ.തോമസ് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ജോമി മാത്യു, ഡിസ്ട്രിക്ട് സെക്രട്ടറി ആന്റണി കുര്യാക്കോസ്, ഐവിന്‍ ജെയിംസ്, കൃപ റോസ് സേവ്യര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.  അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഡോ. അരുണ്‍ അവയര്‍നസ് ക്ലാസ്സ് നയിച്ചു.




Post a Comment

0 Comments