പാലായില്‍ മാരുതികാര്‍ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി.എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. പാലാ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫയര്‍ ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
0 Comments