പാലാ ഗവണ്‍മെന്റ് പോളിടെകനിക് കോളജിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി പോലീസ് പാലായുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പോളിടെക്‌നിക് കോളേജ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലി പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളന ത്തില്‍ പാലാ എസ്എച്ച്ഒ കെ പി തോംസണ്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. നഗരസഭ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ആനി എബ്രഹാം എ കെ രാജു, പ്രദീപ്കുമാര്‍ ഇന്ദുലാല്‍, ബിനു ബി.ആര്‍, ജനമൈത്രി ഓഫീസര്‍മാരായ എസ് ഐ സുദേവ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരണ്യ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
0 Comments